19 September Wednesday

പടക്കശാലകളിൽ പൊട്ടിത്തെറി; 4 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ചെന്നൈ
ശിവകാശിയിലും സേലത്തും പടക്കനിർമാണ ശാലകളിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. നാലുപേർക്ക‌് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ‌്ച രാവിലെയാണ‌് രണ്ടിടങ്ങളിലും വൻ പൊട്ടിത്തെറിയുണ്ടായത‌്. വിരുദുനഗറിലെ പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ മൂന്നുപേരും സേലത്തുണ്ടായ അപകടത്തിൽ ഒരാളുമാണ‌് മരിച്ചത‌്. ദീപാവലിക്കായി വൻതോതിൽ പടക്കം നിർമിക്കുന്നതിനിടെയായിരുന്നു രണ്ടിടങ്ങളിലും അപകടം.


ശിവകാശിക്കുസമീപം കക്കിവാടൻപട്ടിയിലെ കൃഷ‌്ണസാമി പടക്ക നിർമാണശാലയിൽ ശനിയാഴ‌്ച രാവിലെ പത്തരയ‌്ക്കായിരുന്നു അപകടം. തൊഴിലാളികളായ എ കൃഷ‌്ണൻ (43), ജി മാരിയപ്പൻ (35), എം പാണ്ഡ്യരാജൻ (43) എന്നിവരാണ‌് മരിച്ചത‌്. ഗുരുതര പരിക്കേറ്റ എം പൊന്നുസാമി, എം ദേവി എന്നിവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ പടക്കനിർമാണശാല പൂർണമായും തകർന്നു. വെടിമരുന്ന‌് നിറയ‌്ക്കുന്നതിനിടെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ‌്സ‌് എത്തി മൂന്നര മണിക്കൂറിലേറെ പ്രയത‌്നിച്ചാണ‌് തീയണച്ചത‌്.

സേലം ജില്ലയിലെ ആത്തൂരിൽ അനധികൃത പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിലാണ‌് ഒരാൾ മരിച്ചത‌്. ഇരുപത്തെട്ടുകാരനായ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർക്ക‌് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന‌് പൊലീസ‌് പറഞ്ഞു. രണ്ട‌് സംഭവങ്ങളിലും അന്വേഷണം തുടങ്ങി.ഏപ്രിലിൽ ശിവകാശിയിലെ പടക്ക നിർമാണശാലയിലുണ്ടായ സ‌്ഫോടനത്തിൽ നാലുപേർ മരിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top