14 December Friday

പുല്‍വാമയില്‍ ഭീകരാക്രമണം; ജവാന്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

പുല്‍വാമ > തെക്കന്‍ കശ്‌മീരിലെ പുല്‍വാമയില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം. ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പുല്‍വാമയിലെ കാകപ്പോറ ക്യാംപിനുനേരെയാണ് ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ക്യാംപിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.
 


പ്രധാന വാർത്തകൾ
Top