17 July Tuesday

ജസ്റ്റിസ് ലോയയുടെ മരണം : ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

 

ന്യൂഡല്‍ഹി > സൊഹ്റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്വിചാരണ നടത്തിയ സിബിഐ പ്രത്യേക കോടതി ജഡ്ജി എച്ച് പി ലോയയുടെ മരണത്തെക്കുറിച്ച് ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. 2014 നവംബറില്‍ ജസ്റ്റിസ് ലോയ മരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വെളിപ്പെടുത്തലുകള്‍ അങ്ങേയറ്റം ഗൌരവതരമാണ്. വിചാരണഘട്ടത്തില്‍ ജസ്റ്റിസ് ലോയയെ കോഴ നല്‍കി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

കൊലപാതകം, കോഴ, നിയമസംവിധാനം അട്ടിമറിക്കല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഉന്നതതല സ്ഥാപനങ്ങളെപ്പോലും ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സംഭവഗതികളെക്കുറിച്ച് മൊത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top