19 July Thursday

തിയോഗില്‍ ചെങ്കൊടി പാറി; രാകേഷ് സിംഗയ്‌ക്ക് ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

സിംല > ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ വിജയിച്ചു. 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം. വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ ലീഡ് സിപിഐ എം തിയോഗില്‍ നേടിയിരുന്നു.

രാകേഷ് സിംഗ ...ഫോട്ടോ : കെ എം വാസുദേവന്‍

രാകേഷ് സിംഗ ...ഫോട്ടോ : കെ എം വാസുദേവന്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാകേഷ് സിംഗ 1993ലും വിജയിച്ചിരുന്നു. നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വെര്‍മ രണ്ടാമതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപക് രാഹൗര്‍ മൂന്നാം സ്ഥാനത്തുമാണ്. ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.

സിപിഐ എം നേതൃത്വം നല്‍കിയ നിരവധിയായ കര്‍ഷക പോരാട്ടങ്ങളുടെ വിജയാണ് തിയോഗിലേത്. രാകേഷ് സിംഗയെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top