21 November Wednesday
നോട്ട് നിരോധനം

ധനമന്ത്രിയുടെ ന്യായീകരണശ്രമം ലജ്ജാകരം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

ന്യൂഡൽഹി
സമ്പദ‌്ഘടനയെ തകർത്ത നോട്ടുനിരോധനത്തെ ന്യായീകരിക്കാനുള്ള ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയുടെ ലജ്ജാകരമായ ശ്രമത്തെ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി അടിച്ചേൽപ്പിച്ച ദുരന്തത്തിൽനിന്ന‌് രണ്ടാംവാർഷികത്തിലും സമ്പദ‌്ഘടന  കരകയറിയിട്ടില്ല‌.

ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും അഴിമതിക്ക‌് അന്ത്യംകുറിക്കുമെന്നും മറ്റുമുള്ള  അവകാശവാദങ്ങൾ പൂർണമായും പൊളിഞ്ഞു.

നിരോധിച്ച നോട്ടുകളിൽ 99.4 ശതമാനവും തിരിച്ചെത്തി. വൻ അഴിമതിക്കാരെ സഹായിക്കുന്ന വിധം കള്ളപ്പണം വെളുപ്പിക്കാനാണ‌് നോട്ടുനിരോധനം  വഴിയൊരുക്കിയത‌്. ദൈനംദിന പണമിടപാടുകളെ ആശ്രയിച്ച‌് കഴിഞ്ഞ കോടിക്കണക്കിനു പേരുടെ ജീവിതം താറുമാറായി. അസംഘടിത മേഖലയിൽ 35 ലക്ഷം പേർക്ക‌് ഉപജീവനമാർഗം നഷ്ടപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക‌് വൻതോതിൽ വരുമാന നഷ്ടമുണ്ടായി.

ഭീകരപ്രവർത്തനങ്ങൾക്കു‌ള്ള പണലഭ്യതയെ നോട്ടുനിരോധനം തടയുമെന്ന‌് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതും യാഥാർഥ്യമായില്ല.

ഭീകരപ്രവർത്തനങ്ങളുടെ എണ്ണം ഇരട്ടിയായെന്ന‌് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. നോട്ടുനിരോധനം വിതച്ച വിനാശത്തിനെതിരെ സിപിഐ എം രാജ്യവ്യാപകമായി പ്രചാരണം തുടരുമെന്ന‌് പിബി പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top