14 November Wednesday

സിപിഐ എം ഫണ്ട് പിരിവിന് ദേശീയ തലത്തിലും മികച്ച പ്രതികരണം

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

ന്യൂഡൽഹി > പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് സമാശ്വാസമേകാൻ സിപിഐ എം ആഹ്വാനംചെയ്ത ഫണ്ടുശേഖരണത്തോട് രാജ്യമെമ്പാടും ആവേശകരമായ പ്രതികരണം. ന്യൂഡൽഹി ഗോൾമാർക്കറ്റ് മേഖലയിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെയും നേതൃത്വത്തിൽ നടത്തിയ ഹുണ്ടികപ്പിരിവിനോട് വ്യാപാരികളും പൊതുജനങ്ങളും അകമഴിഞ്ഞ രീതിയിൽ സഹകരിച്ചു. ഒരു മണിക്കൂര്‍കൊണ്ട് പിരിഞ്ഞത് 43002 രൂപ. കേരളത്തെ സഹായിക്കാൻ ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിക്കാൻ രാജ്യത്തെ എല്ലാ പാർടി ഘടകങ്ങളോടും പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തിട്ടുണ്ട്.

പശ്ചിമ ത്രിപുരയിൽ ഫണ്ട് ശേഖരണത്തിന‌് പൊളിറ്റ്ബ്യൂറോ അംഗം മണിക് സർക്കാർ നേതൃത്വം നൽകി. കാൺപുരിൽ പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി നേതൃത്വം നൽകി. ആന്ധ്രപ്രദേശിൽ ഒറ്റദിവസം ഹുണ്ടികപ്പിരിവിലൂടെ 40 ലക്ഷം രൂപ സമാഹരിച്ചു. തെലങ്കാനയിൽ സംസ്ഥാന സെക്രട്ടറി തമ്മനേനി വീരഭദ്രം ഫണ്ട് സമാഹരണത്തിന‌് നേതൃത്വം നൽകി. ഇതരസംസ്ഥാനങ്ങളിലും ഫണ്ട് ശേഖരണം നടന്നുവരുന്നു. രാജ്യമെമ്പാടും കോളേജ് ക്യാമ്പസുകളിലും സർവകലാശാലകളിലും എസ്എഫ്ഐ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചുവരികയാണ്.

പ്രധാന വാർത്തകൾ
Top