14 August Tuesday

ഖഗേന്‍ ദാസിന്റെ നിര്യാണത്തില്‍ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018

ന്യഡല്‍ഹി > അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് ഖഗേന്‍ ദാസിന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആനുശോചനം രേഖപ്പെടുത്തി. അധ്യാപക സമരത്തിലൂടെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ട ഖഗേന്‍ ദാസ് പാര്‍ട്ടിയിലേക്ക് എത്തിച്ചേരുന്നത് ഈ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണെന്ന് കേന്ദ്ര കമ്മിറ്റി പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബാഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നതായും സിസി അറിയിച്ചു. 
 

പ്രധാന വാർത്തകൾ
Top