14 November Wednesday

പിന്നാക്കക്കാരെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധിച്ച സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ഗൂണ്ടൂര്‍ >ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടവരെ അകാരണമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

പിന്നാക്ക വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് നേരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുണ്ടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച 100 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ച പാര്‍ടി സംസ്ഥാന സെക്രട്ടറി പി. മധു ഉള്‍പ്പെടെ നിരവധി പാര്‍ടി പ്രവര്‍ത്തകരെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ അറസ്റ്റിന് ശേഷവും സമരം തുടര്‍ന്ന  പ്രവര്‍ത്തകരോട് എത്രയും പെട്ടെന്ന് എല്ലാവരെയും വിട്ടയക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top