19 November Monday

‘ഛത്തീസ‌്ഗഡിൽ കോൺഗ്രസ് അപ്രസക്തമായി ’

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

ന്യൂഡൽഹി > ഛത്തീസ്ഗഡിലെ രാഷ്ട്രീയചിത്രത്തിൽനിന്ന് കോൺഗ്രസ് അപ്രത്യക്ഷമായെന്ന് കോൺഗ്രസ് മുൻ നേതാവും മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം തന്റെ പാർടിയായ ജനത കോൺഗ്രസ് ഛത്തീസ്ഗഡും ബിജെപിയും തമ്മിലാണെന്നും ജോഗി അവകാശപ്പെട്ടു. ചത്തീസ്ഗഡിന്റെ പ്രഥമമുഖ്യമന്ത്രിയാണ് ജോഗി. ഗ്രൂപ്പ് പോരിനെത്തുടർന്ന് കോൺഗ്രസിൽനിന്ന് പുറത്തായ അദ്ദേഹം 2016ലാണ് ജനത കോൺഗ്രസ് രൂപീകരിച്ചത്.

മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ്ങിനെതിരെ രാജ്നന്ദ്ഗാവിൽ ജോഗി മത്സരിക്കും. സംസ്ഥാനത്ത് കോൺഗ്രസ് ബിജെപിയുടെ “ബി’ ടീം മാത്രമാണെന്ന് ജോഗി  അഭിമുഖത്തിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top