20 September Thursday

വിധാൻസൗധക്ക്‌ മുന്നിൽ കോൺഗ്രസ്‌ ജെഡിഎസ്‌ എംഎൽഎമാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

ബംഗളുരു> കർണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ്‌ യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ്‐ജെഡിഎസ് എംഎല്‍എമാരും രംഗത്തെത്തി. വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമക്ക്‌  മുന്നിലാണ് പ്രതിഷേധം . ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിൽ പ്രതിഷേധിച്ചാണ്‌ ധർണ നടത്തുന്നത്‌.

വ്യക്​തമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാതെ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു
സത്യപ്രതിജ്​ഞാ ചടങ്ങിനിടെ രാജ്​ഭവന്​ മുന്നിൽ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക്​ മുന്നിലേക്ക്​ മാറ്റുകയായിരുന്നു
 

കോൺഗ്രസിശന്റ 76 എംഎൽഎമാർ പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്നുണ്ട്‌.ബാക്കിയുള്ള രണ്ട്‌ എംഎൽഎമാർ കൂടി ഉടനെ എത്തിചേരുമെന്ന്‌ വക്‌താക്കൾ അറിയിച്ചു. ഇന്നലെ റിസോർട്ടിൽ എത്തിച്ച എംഎൽഎമാരെ അവിടെനിന്നും വിധാൻ സൗധക്ക്‌ മുന്നിലെത്തിക്കുകയായിരുന്നു. ജെഡിഎസ്‌ എംഎൽഎമാരും പ്രതിഷേധ ധർണയിലേക്കെത്തിയിട്ടുണ്ട്‌. കോൺഗ്രസ്‌ നേതാക്കളായ ഗുലാം നബി ആസാദ്‌, അശോക് ഗെലോട്ട്‌, മല്ലികാർജ്ജുൻ ഗാർഗെ കെ സി വേണുഗോപാൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ്‌ ധർണക്ക്‌ നേതൃത്വം നൽകുന്നത്‌.

അതേസമയം യെദ്യൂരപ്പയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ്​ നൽകിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഗവർണർക്ക്​ നൽകിയ പിന്തുണക്കത്ത്​ ഹാജരാക്കണമെന്ന്​ കോടതി ബിജെപിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്‌.  യെദ്യൂരപ്പയെ കേസിൽ കക്ഷിചേർത്ത്​ നോട്ടീസ്​ നൽകുകയും ചെയ്​തിട്ടുണ്ട്​.

പ്രധാന വാർത്തകൾ
Top