13 December Thursday

ഗവര്‍ണര്‍ അനുമതി നല്‍കി; വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും: യെദ്യൂരപ്പ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ബംഗളൂരൂ > വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയെന്ന അവകാശവാദവുമായി ബിജെപി നേതാവ് യെദ്യൂരപ്പ. രാജ്ഭവനില്‍ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളെ കാണവെയാണ് യെദ്യൂരപ്പ മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന് അറിയിച്ചത്. തങ്ങള്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പറഞ്ഞു.

അതേസമയം, മന്ത്രിസഭ രൂപീകരണത്തെ സംബന്ധിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല.  ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്  കോണ്‍ഗ്രസും വ്യക്തമാക്കി. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമന്ന് കോണ്‍ഗ്രസിന്റെ പ്രചരണ സമിതി തലവന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.
 
 

പ്രധാന വാർത്തകൾ
Top