Top
17
Tuesday, October 2017
About UsE-Paper

ആന്ധ്രയില്‍ ലോറി പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സംഭവം; ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം: കിസാന്‍ സഭ

Saturday Apr 22, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ച സംഭവത്തില്‍ കിസാന്‍സഭ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ക്കൊപ്പം നിലയുറപ്പിക്കുന്നതായും കിസാന്‍ സഭ അറിയിച്ചു.

അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കണമെന്നും സര്‍ക്കാരിനോട് കിസാന്‍സഭ ആവശ്യപ്പെട്ടു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും നീതി ഉറപ്പാകുംവരെ സംഭവവത്തില്‍ എല്ലാതരത്തിലുമുള്ള ഇടപെടലും നടത്താന്‍ കിസാന്‍സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് റൈത്തു സംഘം തീരുമാനിച്ചു.

ഗ്രാമത്തില്‍നിന്ന് അനധികൃതമായി മണല്‍ കയറ്റി അയയ്ക്കുന്ന മണല്‍ മാഫിയക്കെതിരെ  പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കു നേരെയാണ് ലോറി പാഞ്ഞുകയറിയത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്കുനേരെ പാഞ്ഞു കയറിയ ലോറി വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഇതേ തുടര്‍ന്ന് കര്‍ഷകരില്‍ ചിലര്‍ വൈദ്യുതാഘാതം ഏറ്റാണ് മരിച്ചത്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »