14 November Wednesday

വിൽപ്പന നടത്തിയ 3 കുഞ്ഞുങ്ങളെക്കൂടി രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


റാഞ്ചി> ജാർഖണ്ഡിലെ ചാരിറ്റബിൾ സൊസൈറ്റിയിൽനിന്ന‌് വിൽപ്പന നടത്തിയ ഒരു കുഞ്ഞിനെക്കൂടി കണ്ടെത്തി. ഇതോടെ രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി. നാല‌് കുട്ടികളെയാണ‌് സിംദേഗ ജില്ലയിലെ നിർമൽ ഹൃദയ‌് മിഷണറീസ‌് ഓഫ‌് ചാരിറ്റിയിൽനിന്ന‌് ഒരുവർഷത്തിനിടെ വിൽപ്പന നടത്തിയത‌്. ഇതിൽ നാലാമത്തെ കുഞ്ഞിനുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന‌് പൊലീസ‌് പറഞ്ഞു.

കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടുപേരെ ചോദ്യംചെയ‌്തതിൽനിന്നാണ‌് കുഞ്ഞുങ്ങളെക്കുറിച്ച‌് വിവരം ലഭിച്ചത‌്. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിൽ മാറ്റി. നിർമൽ ഹൃദയ‌് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത‌് ചോദ്യംചെയ‌്തുവരികയാണ‌്. സ്ഥാപനത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജന്മംനൽകിയ നവജാത ശിശുവിനെ ജീവനക്കാരി വിൽപ്പന നടത്തിയതോടെയാണ‌് സംഭവം പുറംലോകം അറിഞ്ഞത‌്. വിവരം അറിഞ്ഞ റാഞ്ചി ശിശുസംരക്ഷണ കമ്മിറ്റി ചെയർപേഴ‌്സൺ രൂപ വർമ പരാതി നൽകുകയായിരുന്നു.

 

പ്രധാന വാർത്തകൾ
Top