17 October Wednesday

'ബാലവിവാഹ' ബില്ലിനെതിരെ ഇറാഖില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

ബാഗ്ദാദ് > മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് വീണ്ടും കുറയ്ക്കണമെന്ന് പാര്‍ലമെന്റില്‍ ഭേദഗതിനിര്‍ദേശമുയര്‍ന്നതിനെതിരെ ഇറാഖില്‍ പ്രതിഷേധം ശക്തമായി. 1959ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാണ്. ഇത് വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ പാര്‍ലമെന്റ് അംഗങ്ങളാണ് ഭേദഗതി മുന്നോട്ടുവച്ചത്.

കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മതപുരോഹിതരില്‍നിന്ന് ഭരണകൂടത്തിനും ജുഡീഷ്യറിക്കുമായി നിജപ്പെടുത്തിയതും ഇറാഖിലെ ഏകാധിപത്യഭരണത്തിന്റെ പതനത്തെതുടര്‍ന്ന് കൊണ്ടുവന്ന 1959ലെ നിയമമാണ്.

ഈ അധികാരം പഴയപടി അതത് മതപുരോഹിതര്‍ക്ക് നല്‍കണമെന്നും പുതിയ ഭേദഗതി നിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭേദഗതി നിര്‍ദേശത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയര്‍ന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമപരമാക്കാനാണ് പാരമ്പര്യവാദികള്‍ ആവശ്യപ്പെടുന്നതെന്ന്് പ്രക്ഷോഭകര്‍ ആരോപിച്ചു.
 

പ്രധാന വാർത്തകൾ
Top