20 September Thursday

തെരഞ്ഞെടുപ്പിനൊരുങ്ങി ടിആര്‍എസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

ഹൈദരാബാദ‌് > കാലാവധി പൂർത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള സാധ്യത നിലനിര്‍ത്തി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഞായറാഴ‌്ച രാവിലെ ചേർന്ന നിർണായക മന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനങ്ങളൊന്നുമെടുത്തില്ലെങ്കിലും വൈകിട്ട് കൊങ്കറ കാലത്തുനടന്ന  പൊതുസമ്മേളനത്തില്‍ ചന്ദ്രശേഖർ റാവു തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന സൂചന നല്‍കി. നിയമസഭ പിരിച്ചുവിടാനും സംസ്ഥാനത്ത് നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതും സംബന്ധിച്ച ഏതു തീരുമാനവും എടുക്കാനും പാര്‍ടിയുടെ മന്ത്രിമാരും എംപിമാരും എംഎൽഎമാരും തനിക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖർ റാവു പൊതുസമ്മേളനത്തില്‍ പറഞ്ഞു.

തെലങ്കാനയിലെ ജനങ്ങളുടെ ഭാവിയെ കരുതിയുള്ള തീരുമാനം എടുക്കും. ടിആർഎസിന്റെ പ്രകടനപത്രിക തയാറാക്കാന്‍   കെ കേശവറാവു എംപിയുടെ അധ്യക്ഷതയില്‍ സമിതിയെ തീരുമാനിച്ചു. മന്ത്രിസഭായോ​ഗവും നിരവധി  ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചു. നവംബറിൽ നടക്കുന്ന മധ്യപ്രദേശ‌്, രാജസ്ഥാൻ‌, ഛത്തീസ‌്ഗഡ‌്, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ‌് നടത്തുകയെന്ന ഉദ്ദേശത്തോടെ നിയമസഭ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ടിആർഎസ‌് നടത്തിയ സർവേ ഇപ്പോൾ തെരഞ്ഞെടുപ്പ‌് നടത്തിയാൽ 117ൽ 100 സീറ്റുകൾവരെ നേടുമെന്ന‌് പ്രവചിച്ചിരുന്നു. 2019 മെയ‌് വരെ തെലങ്കാന സർക്കാരിന‌് കാലാവധിയുണ്ട‌്. കഴിഞ്ഞതവണ പൊതുതെരഞ്ഞെടുപ്പിനൊപ്പമാണ‌് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ‌് നടന്നത‌്.


പ്രധാന വാർത്തകൾ
Top