20 November Tuesday

ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

മുംബൈ > ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്‌. എട്ടുവര്‍ഷം മുമ്പ് നടത്തിയ സമരത്തിന്റെ പേരിലാണ‌് മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേട്ട‌് കോടതി വാറന്റ്‌ പുറപ്പെടുവിച്ചത്.

 കേസ് ഇപ്പോള്‍  ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന‌് ടിഡിപി നേതാവ് ബുദ്ധ വെങ്കണ്ണ  ആരോപിച്ചു.

നായിഡുവിനെ കൂടാതെ മന്ത്രിമാരായ ദേവിനേനി ഉമേശ്വരറാവു, എന്‍ ആനന്ദ് ബാബു, ടിആര്‍എസ് നേതാവ് ജി കമല്‍കര്‍ എന്നിവരും കേസിൽ പ്രതികളാണ‌്. 2010ല്‍ ഗോദാവരി നദിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിർമിക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതി സമരംചെയ്ത കേസിലാണ്  വാറന്റ്‌.

നായിഡു ഉള്‍പ്പെടെ പതിനഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പ്രതികളെ    21നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി നിര്‍ദേശം. വിധിക്കെതിരെ ആന്ധ്രയിൽ ടിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top