21 July Saturday

തെന്നിന്ത്യന്‍ നടി തൃഷയ്ക്ക് 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി; പുരസ്‌കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് തൃഷ

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിക്കുന്നു

ചെന്നൈ > കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി തെന്നിന്ത്യന്‍ നടി തൃഷയ്ക്ക്. യുനിസെഫിന്റെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വനിതാ ദക്ഷിണേന്ത്യന്‍ സിനിമാ താരമാണ് തൃഷ.

പുരസ്‌കാരം യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള ആഗോള ദിനത്തില്‍ നടത്തിയ പ്രത്യേക ചടങ്ങിലായിരുന്നു പദവി സമര്‍പ്പണം.

ഒട്ടേറെ കുട്ടികളും കൗമാരക്കാരും യുവാക്കളുമായ ആരാധകരുള്ള തൃഷക്ക് ബാലവാകാശങ്ങളിലേക്ക് എളുപ്പത്തില്‍ ശ്രദ്ധ കൊണ്ടുവരാനാകുമെന്ന് ജോബ് സഖറിയ പറഞ്ഞു.

'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കറ്റ്' പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് തൃഷ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവ സംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണ്. തമിഴ്‌നാടിനെ പോഷകാഹാരക്കുറവ്,  വെളിയിട വിസര്‍ജനം എന്നിവയില്‍ നിന്ന് മുക്തമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും തൃഷ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് സഹായിക്കുമെന്നും തൃഷ പറഞ്ഞു. കേരളത്തില്‍ മീസില്‍സ് റുബെല്ല പ്രതിരോധ ദൗത്യത്തിന്റെ ബോധവല്‍ക്കരണത്തിനും തൃഷ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ചടങ്ങില്‍, തമിഴ്‌നാട് സംസ്ഥാന ബാലാവവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി എം.പി.നിര്‍മ്മല, യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് സുഗത റോയി എന്നിവര്‍ പ്രസംഗിച്ചു.

 

പ്രധാന വാർത്തകൾ
Top