15 October Monday

മൃഗങ്ങളെക്കൊണ്ട് സംസാരിപ്പിക്കും, പശുക്കള്‍ക്ക് സംസ്‌‌‌കൃതവും തമിഴും പറയാനാകും: സ്വാമി നിത്യാനന്ദ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

ന്യൂഡല്‍ഹി > പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ. ഒരു വര്‍ഷത്തിനുള്ളില്‍ സംസാരിക്കുന്ന കുരങ്ങിനെയും കാളയെയും പശുവിനെയുമൊക്കെ കാണേണ്ടി വരുമെന്നും മൃഗങ്ങളെ സംസാരിപ്പിക്കാനുള്ള ടെസ്റ്റ് സോഫ്‌റ്റ്വെയവര്‍ വെച്ച് പരീക്ഷിച്ച് വിജയിച്ചതായും നിത്യാനന്ദ പറയുന്നു.

കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെ ചില അവയവങ്ങള്‍ ഇല്ല. എന്നാല്‍ മനുഷ്യബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തില്‍ മാറ്റി എടുക്കാന്‍ കഴിയും. ശാസ്ത്രീയമായി തന്നെ താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ശത്തിനുള്ളില്‍ ഈ വിദ്യ മൃഗങ്ങളില്‍ നടപ്പാക്കി അത് വ്യാപിപ്പിക്കുമത്രെ. ഇത് വിശദീകരിക്കാന്‍ ഇംഗ്ലീഷില്‍ നിത്യാനന്ദ നടത്തുന്ന പ്രഭാഷണം കേട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സന്യാസവേഷധാരികള്‍ കയ്യടിക്കുന്നുമുണ്ട്. നിത്യാനന്ദയുടെ കണ്ടുപിടിത്തത്തെപ്പറ്റി രസികന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

 


പ്രധാന വാർത്തകൾ
Top