19 December Wednesday

ബുലന്ദ്ശഹറില്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച സൈനികൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

പിടിയിലായ സൈനികനും കൊല്ലപ്പെട്ട സുബോധ്കുമാര്‍ സിങ്ങും

ശ്രീനഗര്‍> ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്‌മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് ഇയാളെ പിടികൂടിയത്. ജിതേന്ദ്ര മാലികിനെ  ഉടന്‍ യു പി പൊലീസിന് കൈമാറും.

സംഘര്‍ഷത്തിന് ശേഷം ബുലന്ദ്ശഹറില്‍ നിന്ന് കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും പ്രദേശവാസികളുടെ മൊഴിയില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു.
സംഭവത്തിൽ സംഘപരിവാർ നേതാക്കൾ ഉൾപ്പെടെ 7 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ബജ്‌രംഗ്‌ദൾ പ്രാദേശിക നേതാവായ യോഗേഷ്‌ രാജ്‌ അടക്കമുള്ളവരാണ്‌ കലാപം ആസൂത്രണം ചെയ്‌തതെന്നും എഫ്‌ഐആറിൽ പറയുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തത്‌ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top