Top
18
Wednesday, October 2017
About UsE-Paper

ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ജപ്പാന്‍ ജ്വരമെന്ന് ആവര്‍ത്തിച്ച് യോഗി ആദിത്യനാഥ്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ഗോരഖ്പൂര്‍ > ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ചത് ഓക്സിജന്‍ കിട്ടാതെയല്ലെന്നും മരണകാരണം ജപ്പാന്‍ ജ്വരമാണെന്നുമാവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും യോഗി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി കൂട്ടിച്ചര്‍ത്തു.

അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചതിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം നടക്കുകയാണ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!