22 July Sunday

ബംഗാളില്‍ പത്ത് വയസുകാരന്റെ മരണം ബ്ലുവെയില്‍ ഗെയിം കളിച്ചതിനാലെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കൊല്‍ക്കത്ത > ബംഗാളില്‍ പത്ത് വയസുകാരന്റെ മരണം ബ്ലൂവെയില്‍ ഗെയിം കളിച്ചതിനാലാണെന്ന് സൂചന. അങ്കന്‍ ഡേ എന്ന വിദ്യാര്‍ഥിയാണ് കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ പ്രാദേശിക സ്‌കൂളിലാണ് അങ്കന്‍ പഠിച്ചിരുന്നത്‌. കുളിമുറിയില്‍ കയറിയ ശേഷം കുട്ടി പുറത്ത് വന്നിരുന്നില്ല. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ കുട്ടി മരിച്ചുകിടക്കുന്നതാണ് കുടുംബം കണ്ടത്.

 പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് തല ശക്തമായി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണാനായത്. കൂടുതല്‍ അന്വേഷണത്തില്‍  അങ്കന്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചിരുന്നതായി സഹപാഠി വെളിപ്പെടുത്തി. മുംബൈയില്‍ ഒമ്പതാം ക്ലാസുകാരന്‍ കഴിഞ്ഞ മാസം ഗെയിം കളിച്ച് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പ് കെട്ടിടത്തിന് മുകളില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ഥി പോസ്റ്റ് ചെയ്തിരുന്നു. റഷ്യയില്‍ 130 പേരുടെ ജീവനെടുത്ത ഗെയിം ഇന്ത്യയിലും ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സര്‍ക്കാര്‍.
 

പ്രധാന വാർത്തകൾ
Top