23 May Wednesday

കൊച്ചി കപ്പൽശാലയിലെ സ്ഫോടനം ; പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊച്ചി >  കപ്പൽശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക്  അടിയന്തിര ചികിത്സ ലഭ്യമാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ അധികൃതർക്ക് നിർദ്ദേശം നൽകി . രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ബദ്ധപ്പെട്ട സേനകൾക്ക്‌ നിർദ്ദേശം നൽകിയ മുഖ്യമന്ത്രി  സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി .

രാവിലെയാണ് കൊച്ചി കപ്പശാലയിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച സാഗർ ഭൂഷൺ എന്ന ഇന്ത്യൻ ഓയിൽ കോപ്പറേഷൻെറ കപ്പലിൽ പൊട്ടിത്തെറി ഉണ്ടായത് . കപ്പലിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ചു പേരാണ് മരിച്ചത്.

പ്രധാന വാർത്തകൾ
Top