Top
16
Saturday, December 2017
About UsE-Paper

ബാലറ്റ് ഉപയോഗിച്ചാല്‍ ബിജെപി നിലംതൊടില്ല: മായാവതി

Sunday Dec 3, 2017
വെബ് ഡെസ്‌ക്‌

ലഖ്‌നൗ > ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നിലംതൊടില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. യുപിയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുപിന്നില്‍ ബിഎസ്പി രണ്ടാമതെത്തിയതോടെയാണ് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ മായാവതി ബിജെപിയെ വെല്ലുവിളിച്ചത്.

ജനങ്ങള്‍ കൂടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്താന്‍ ബിജെപി തയ്യാറാകണം.കൃത്രിമം നടന്നതിനാലാണ് ബിജെപി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്നും മായാവതി പറഞ്ഞു.ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി സമാജ്‌വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിടത്തുമാത്രമാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നയിടങ്ങളില്‍ 15 ശതമാനം സീറ്റുമാത്രമാണ് ബിജെപി നേടിയത്. എന്നാല്‍, വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിടത്ത് ബിജെപിയുടെ വിജയശതമാനം നാല്‍പ്പത്താറായി ഉയര്‍ന്നെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് ബിജെപി വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് മേത്തൂറും ആരോപിച്ചു.