21 June Thursday

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018


ന്യൂഡൽഹി > രാജസ്ഥാൻ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ആറ് ജില്ലാപഞ്ചായത്ത് സീറ്റിൽ നാലിലും കോൺഗ്രസ് ജയിച്ചു. 20 പഞ്ചായത്ത് സീറ്റിൽ 12ലും ആറ് മുനിസിപ്പൽ വാർഡിൽ നാലിലും കോൺഗ്രസിനാണ് ജയം.  ബിജെപിക്ക് ഒരു ജില്ലാപഞ്ചായത്ത് സീറ്റിലും എട്ട് പഞ്ചായത്ത് സീറ്റിലും രണ്ട് മുനിസിപ്പൽ വാർഡിലും മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.

ബിജെപിക്ക് നാല് സിറ്റിങ് സീറ്റ് നഷ്ടമായി. കോൺഗ്രസിൽനിന്ന് ബിജെപിക്ക് സീറ്റൊന്നും പിടിച്ചെടുക്കാനുമായില്ല. കഴിഞ്ഞമാസം ഉപതെരഞ്ഞെടുപ്പ് നടന്ന അൽവർ, അജ്മീർ ലോക്സഭാ സീറ്റുകളും മംഗൽഗഡ് നിയമസഭാ മണ്ഡലവും ബിജെപിക്ക് നഷ്ടമായിരുന്നു. ഈവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ ബിജെപിയുടെ നില പരുങ്ങലിലാണെന്ന്

ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. കർഷകർ വസുന്ധര രാജെ സർക്കാരിനെതിരെ തുടർച്ചയായ പ്രക്ഷോഭത്തിലാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ശബ്ദമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് പറഞ്ഞു. കേവലം ഉപതെരഞ്ഞെടുപ്പു ഫലമാണെന്നും കോൺഗ്രസ് അധികം ആഘോഷിക്കേണ്ടതില്ലെന്നും ബിജെപി വക്താവ് അശോക് പർണാമി പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top