23 April Monday

സുപ്രീംകോടതി വിധി എന്തായാലും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും; ബിജെപി നേതാവ്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ന്യൂഡല്‍ഹി > സുപ്രീകോടതി വിധി എന്തുതന്നെയായാലും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്നും പിന്‍മാറില്ലെന്ന് ബിജെപി നേതാവ്. ഹിന്ദുക്കള്‍ക്കായി ക്ഷേത്രം പണിയുന്നതില്‍ നിന്നും പിന്‍മാറില്ലെന്നും ഇന്ത്യയിലെ ഓരോ ഹിന്ദുക്കളുടേയും സഹായത്തോടെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും മധ്യപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തപോവന്‍ ഭൗമിക് പറഞ്ഞു.  കോടതിവിധി അനുകൂലമല്ലെങ്കില്‍ ലോക്‌സഭ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമെടുക്കും.

അതുമല്ലെങ്കില്‍ ഹിന്ദു അണിചേര്‍ന്ന് രാമക്ഷേത്രം പണിയും . പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും തന്റെ അഭിപ്രായത്തില്‍  ഉറച്ചുനില്‍ക്കുകയാണെന്നും ഭൗമിക് പറഞ്ഞു. 'സുപ്രീം കോടതി വിധി ഹിന്ദുക്കള്‍ക്ക് പ്രതികൂലമായാല്‍ പ്രത്യേക നിയമനിര്‍മാണം നടത്തി രാമക്ഷേത്രം നിര്‍മിക്കും. അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രം നിര്‍മാണത്തിന് തറക്കല്ലിടും; ഭൗമിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭൗമിക്കിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഭൗമികിന്റെ ഈ പ്രസ്താവനയെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.കെ മിശ്ര ആരോപിച്ചു.

 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top