23 October Tuesday

ഗുജറാത്തില്‍ വീണ്ടും ബിജെപി; സീറ്റ് കുറഞ്ഞു;കാര്‍ഷിക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017


അഹമ്മദാബാദ്>ഗുജറാത്തിലെ 182 സീറ്റുകളില്‍ 99 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപി തുടര്‍ച്ചയായ ആറാം തവണയും അധികാരത്തിലേക്ക്. അതേസമയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 2012ലെ 61 സീറ്റില്‍നിന്നും 80 സീറ്റിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്  ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 115 സീറ്റുണ്ടായിരുന്ന ബിജെപി 99  സീറ്റിലേക്ക് കുറഞ്ഞു. ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.ശകത്മായ മല്‍സരമാണ് ഇത്തവണ ഗുജറാത്തില്‍ നടന്നിട്ടുള്ളത്. 150 സീറ്റുവരെ നേടുമെന്ന ബിജെപി നേതാക്കളുടെ പ്രചാരണം തള്ളികളയുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്.പരമ്പരാഗത വോട്ടുകളില്‍ ബിജെപിക്ക് കുറവ് വന്നിട്ടുണ്ട് .

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നിലായിരുന്നുവെങ്കിലും പിന്നീട് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നേറി. എന്നാല്‍ വീണ്ടും ബിജെപി ലീഡ് തിരിച്ചു പിടിച്ചു. സൌരാഷ്ട്ര-കച്ച് മേഖലയില്‍ കോണ്‍ഗ്രസ്  ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ചില സീറ്റുകളില്‍ ഇപ്പോഴും ലീഡ് നില മാറിമറിയുന്നുണ്ട്. മോഡി മാജിക്‌ പൂര്‍ണമായും വിജയിച്ചില്ല . നോട്ട് നിരോധനവും ജിഎസ്ടിയും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയായ സൌരാഷ്ട്ര-കച്ച് മേഖലയില്‍ 31 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. കഴിഞ്ഞ തവണ 32 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ 21 സീറ്റിലേക്ക് കുറഞ്ഞു.അതേസമയം മധ്യഗുജറാത്തില്‍ ബിജെപി 39 സീറ്റില്‍നിന്നും 42 സീറ്റുകളിലേക്ക് ലീഡ്നില ഉയര്‍ത്തി. പട്ടേല് , ദളിത്‌ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കോണ്‍ഗ്രെസിനു നേട്ടമായി.

അതേസമയം ന്യൂനപക്ഷമേഖലയിലും ദളിത് മേഖലയിലും ബിജെപിക്ക് കാര്യമായ നഷ്ടമില്ല. എന്നാല്‍ ബിജെപിക്കെതിരെ മല്‍സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ വിജയിച്ചു  ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് രൂപാണിയും  വിജയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top