17 October Wednesday

കുഷ്ഠം വിവാഹമോചനത്തിനുള്ള കാരണമല്ലാതാകും; ഭേദഗതി ലോക്സഭയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ന്യൂഡൽഹി > കുഷ്ഠരോഗത്തെ വിവാഹമോചനത്തിനുള്ള കാരണമായി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് അവസാനിപ്പിക്കാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 1869ലെ വിവാഹമോചനനിയമം, 1939ലെ മുസ്ലിം വിവാഹമോചന നിയമം, 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട്, 1955ലെ ഹിന്ദുവിവാഹ നിയമം, 1956ലെ ഹിന്ദു ദത്തെടുക്കൽ‐ജീവനാംശ നിയമം എന്നീ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താനാണ് ബിൽ.

കുഷ്ഠരോഗികളോടുള്ള വിവേചനം ഇല്ലാതാക്കാനുള്ള യുഎൻ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. കുഷ്ഠരോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരണമെന്ന് സുപ്രീംകോടതിയും കേന്ദ്ര‐സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുഷ്ഠം ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുന്ന രോഗമായി മാറിയിട്ടും ഇത് വിവാഹമോചനത്തിനുള്ള കാരണമായി നിയമത്തിൽ തുടരുകയാണ്.

പ്രധാന വാർത്തകൾ
Top