10 December Monday

ബീഹാറിലും ബിജെപിക്ക്‌ തിരിച്ചടി; അറാറിയ ലോക്‌സഭാ സീറ്റിൽ ബിജെപി‐ജെഡിയു സഖ്യത്തിനെതിരെ ആർജെഡിക്ക്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

പട്‌ന > ബീഹാറിലെ അറാറിയ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി‐ജെഡിയു സഖ്യത്തെ പരാജയപ്പെടുത്തി ആർജെഡിയുടെ മുന്നേറ്റം. ബീഹാർ നിയമസഭയിലേക്ക്‌ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി‐ജെഡിയു സഖ്യവും ആർജെഡിയും ഒരു സീറ്റ്‌ വീതം നേടി.

അറാറിയയിൽ അന്തരിച്ച ലോകസഭാംഗം മുഹമ്മദ് തസ്ലിമുദ്ധീന്റെ മകൻ സർഫ്രാസ് ആലം ആണ് വിജയിച്ചത്. ജഹാനാബാദിൽ ആർജെഡിയുടെ കുമാർ കൃഷ്ണ മോഹനനാണ് തിരഞ്ഞെടുക്കപ്പെട്ടത്.  സിറ്റിംഗ് സീറ്റായ ബാബുവായിൽ ബിജെപി സ്ഥാനാർഥി റിങ്കി റാണി 15 ,490 വോട്ടുകൾക്ക്  വിജയിച്ചു.

ബീഹാർ മുഖ്യമന്ത്രി നീതീഷ്‌ കുമാർ നിയമസഭാ തെരെഞ്ഞെടുപ്പിന്‌ ശേഷം മഹാസഖ്യം വിട്ട്‌ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനു ശേഷം ബീഹാറിലെ ആദ്യ തെരെഞ്ഞെടുപ്പാണിത്. ഈ തോൽവി ജെഡിയു‐ബിജെപി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ആർജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ജയിലിൽ കഴിയുമ്പോഴാണ്‌ ഈ വിജയമെന്നതും ശ്രദ്ധേയമാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top