22 July Sunday

പത്മാവതി വിവാദം അവസാനിക്കുന്നില്ല; നാഗര്‍ഗഡ്ഢ് കോട്ടയില്‍ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

ജയ്‌പൂര്‍ > സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതി'യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പടരുകയാണ്. രാജസ്ഥാനില്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ജയ്‌പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള  നാഗര്‍ഗഡ്ഢ് കോട്ടയില്‍ പത്മാവതി പരാമര്‍ശങ്ങള്‍ എഴുതിവെച്ചതിന് സമീപാണ് ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് മൃതശരീരം കണ്ടത്‌. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല.ഒരു പാറയില്‍ 'പത്മാവതിയെ എതിര്‍ത്ത്' എന്നും മറ്റൊന്നില്‍ 'പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു'വെന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്ന് രജപുത്ര കര്‍ണി സേന വ്യക്തമാക്കി.


പത്മാവതി സിനിമയില്‍ രജപുത്ര വികാരം വ്രണപ്പെടുത്തിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ സിനിമയിലെ പാട്ടിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ ദിവാസ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷപരിപാടിക്കിടെ പത്മാവതിയിലെ 'ഗൂമര്‍' എന്ന് തുടങ്ങുന്ന ഗാനം ഉപയോഗിക്കരുതെന്ന ഉത്തരവാണ് ഡിഇഒ പുറത്തിറക്കിയത്.

പ്രതിഷേധക്കാര്‍ ഡല്‍ഹി ആസാദ്പുരില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ കോലം കത്തിച്ചക്കുകയുമുണ്ടായി
 

പ്രധാന വാർത്തകൾ
Top