Top
18
Wednesday, October 2017
About UsE-Paper

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9ന് തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ തിയ്യതി പിന്നീട്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹിമാചലില്‍ നവംബര്‍ ഒന്‍പതിന് വോട്ടെടുപ്പും വോട്ടെണ്ണല്‍ ഡിസംബര്‍ 18നും ആയിരിക്കും. ഹിമാചലില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു. ഹിമാചലില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബര്‍ 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 25ന് സൂക്ഷ്മപരിശോധനയും 26ന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്പട്ടികയും പ്രസിദ്ധീകരിക്കും.

2018 ജനുവരി വരെയാണ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ കാലാവധി. 18ന് മുന്‍പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.



 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »