15 November Thursday

അസം റൈഫിളിലെ നാല‌് സൈനികർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

പ്രതീകാത്മക ചിത്രം

കൊഹിമ > നാഗാലാൻഡിലെ മോൺ ജില്ലയിൽ അസം റൈഫിളിനുനേരെ നാഷണൽ സോഷ്യലി‌സ‌്റ്റ‌് കൗൺസിൽ ഓഫ‌് നാഗാലാൻഡ‌് (കർപാങ്) പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നാല‌് സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ‌്ച നടന്ന സംഭവത്തിൽ ആറ‌് സൈനികർക്ക‌് പരിക്കേറ്റിട്ടുണ്ട‌്. സൈനികർ വെള്ളം ശേഖരിക്കാനായി നദിയിലേക്ക‌് പോകവെയാണ‌് തോക്കും ഗ്രനേഡും ഉപയോഗിച്ച‌് ആക്രമണമുണ്ടായത‌്‌. കേന്ദ്ര സർക്കാരും നാഗാ വിമത ഗ്രൂപ്പുകളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ‌് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത‌്. മൂന്നുവർഷംമുമ്പ‌് കർപാങ് നടത്തിയ ആക്രമണത്തിൽ എട്ട‌് അസം റൈഫിൾ സൈനികർ മരിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top