17 November Saturday

മതപരിവർത്തനം: 16 പേരെ അറസ‌്റ്റ‌് ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018


റാഞ്ചി > ജാർഖണ്ഡിലെ ദുംക ജില്ലയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ 16 പേരെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. പട്ടികവർഗ‐ആദിവാസി മേഖലകളിൽ മതപരിവർത്തനത്തിനെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. സംഘർഷവിവരമറിഞ്ഞാണ‌് പൊലീസ‌് സ്ഥലത്തെത്തിയത‌്. ഫൂൽപഹാരി ഗ്രാമമുഖ്യന്റെ പരാതിയിലാണ‌് കേസെടുത്തത‌്. 16 പേരെയും ചോദ്യം ചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top