19 September Wednesday

അർണബിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ന്യൂഡൽഹി > കേരളത്തിനെതിരെ വിലകുറഞ്ഞ പരാമർശം നടത്തിയ റിപ്പബ്ലിക് ടിവി ചാനൽ മാനേജിങ് ഡയറക്ടർ അർണബ് ഗോസ്വാമിക്കെതിരെ ഡൽഹിയിൽ മലയാളികൾ പ്രതിഷേധിച്ചു. കേരള ഹൗസിനുമുന്നിൽ വിവിധ മലയാളിസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടി നടന്നു. അർണബിനെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി നിരവധിപേർ പ്രതിഷേധത്തിൽ അണിനിരന്നു.

കേരളത്തിൽ പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരിയുമായി മാർച്ച് നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top