Top
26
Monday, June 2017
About UsE-Paper

ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; 20 മരണം

Saturday Apr 22, 2017
വെബ് ഡെസ്‌ക്‌

നെല്ലോര്‍ > ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.

നിയന്ത്രണം വിട്ട ലോറി വൈദ്യൂതി പോസ്റ്റ് ഇടിച്ചു തകര്‍ത്തിട്ടാണ് സമരവേദിയിലേക്ക് പാഞ്ഞു കയറിയത്. ചരക്ക് നിറച്ച ലോറി അമിതവേഗത്തിലാണ് വന്നത്. നിരവധി വാഹനങ്ങളും കടകളും തകര്‍ത്തശേഷംമാണ് ലോറി കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്.

ആറുപേര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടും മറ്റ് 14 പേര്‍ പോസ്റ്റു തകര്‍ന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്പി ജയലക്ഷ്മി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറും ക്ളീനറും ഓടിരക്ഷപെട്ടു.

യെര്‍പെഡു എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്. സിഐക്കും എസ്ഐക്കും ഒരു പ്രദേശിക മാധ്യമ പ്രവര്‍ത്തകനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരില്‍ അധികവും. ഗ്രാമത്തില്‍നിന്ന് അനധികൃതമായി മണല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തിയവരായിരുന്നു ഗ്രാമീണര്‍.