Top
23
Tuesday, January 2018
About UsE-Paper

ആധാറിന്റെ പേരില്‍ റേഷന്‍ നിഷേധം; ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

റാഞ്ചി > ആധാര്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ച ആറുപത്തേഴുകാരിക്ക് ജാര്‍ഖണ്ഡില്‍ ദാരുണാന്ത്യം. കൈരേഖകള്‍ കൃത്യമായി തെളിയുന്നില്ല എന്നതിന്റെ പേരില്‍ ഇത്വാരിയ ദേവിക്ക് അധികൃതര്‍ റേഷന്‍ നിഷേധിക്കുകയായിരുന്നു. ഭക്ഷ്യവസ്‌തുക്കള്‍ ലഭിക്കാഞ്ഞത് മൂലം നിരന്തരം പട്ടിണിയില്‍ കഴിഞ്ഞിരുന്ന ഇത്വാരിയ ദേവി ക്രിസ്‌മസ് ദിവസം മരണപ്പെടുകയായിരുന്നു.

 ജാര്‍ഖണ്ഡിലെ ഗാര്‍ഹുവ ജില്ലയിലെ സോനപൂര്‍വ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഒക്‌ടോബര്‍ മുതല്‍ ഇത്വാരിയക്ക് കടയുടമകള്‍ റേഷന്‍ നിഷേധിച്ചിരിക്കുകയാണ്‌. നവംബര്‍ മുതല്‍ പെന്‍ഷന്‍ കാശും കിട്ടാതായി. 25 കിലോ അരി മാസംതോറും ലഭിച്ചിരുന്നത് ഇല്ലാതായതോടുകൂടി കുടുംബം മുഴുപട്ടിണിയിലാവുകയായിരുന്നു. റേഷന്‍ ലഭിക്കാതെ മടങ്ങിയ ഇത്വാരിയ കടയുടമ പറഞ്ഞത് പ്രകാരം പിന്നീട്‌ വന്നെങ്കിലും സ്റ്റോക്ക് തീര്‍ന്നുവെന്നായിരുന്നു മറുപടി.

ഗ്രാമത്തിലെ പലയാളുകള്‍ക്കും കൃത്യമായി റേഷന്‍ ലഭിച്ചിരുന്നില്ല. ബയോമെട്രിക് സംവിധാനം വഴിയുള്ള റേഷന്‍ വിതരണം തങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയെന്ന് ജനങ്ങള്‍ പറയുന്നു