17 July Tuesday

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ്; മതേതര മുന്നണിയുമായി എസ്എഫ്ഐ

ഷൈജു സി കാരാട്Updated: Thursday Sep 21, 2017

ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്ത് സാംസ്കാരികതയുടെ കടന്നാക്രമണത്തിനുമെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തി എസ്എഫ്ഐ നേതൃത്വത്തിലുള്ള മുന്നണിയും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം .

രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ ഇടത് പക്ഷ പ്രവര്‍ത്തകര്‍എന്നിവര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും പശുവിന്റെ വിലപോലുമില്ലാതെ മനുഷ്യര്‍ കൊല ചെയ്യപ്പെടുന്ന കാലത്ത് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരിലുള്ള മുന്നണി ഫാസിസ്റ്റു സാംസ്കാരിക കടന്നാക്രമണത്തിനെതിരെ ശക്തമായ സന്ദേശമാണ് നല്‍കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. 22 ന് വോട്ടെണ്ണല്‍.



എബിവിപി ഒഴികെയുള്ള വിശാല ഇടത് ദളിത് ആദിവാസി ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഐക്യം ബഹുസ്വരതയും അസാധാരണ വിദ്യാര്‍ത്ഥി പ്രാതിനിത്യം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് .

 വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് വനിതാ സ്ഥാനാര്‍ത്ഥി എന്ന മുദ്രാവാക്യമുയര്‍ത്തുന്ന എന്‍എസ്യു(ഐ) ഒറ്റക്ക് മത്സരിക്കുന്നു എങ്കിലും എസ്എഫ്ഐ നേതൃത്വത്തിലുള്ള മതേതര മുന്നണി പ്രചാരണ രംഗത്ത് മറ്റാരേക്കാളും ബഹുദൂരം മുന്നിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top