17 August Friday

എയര്‍സെല്‍ - മാക്‌സിസ് കേസ്: പി ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ന്യൂഡല്‍ഹി > മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തേയും  പ്രതിയാക്കി എയര്‍സെല്‍ മാക്‌സിസ് കേസില്‍ സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു.ചിദംബരത്തെയും മകനെയും കൂടാതെ രണ്ട് മുന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 16 പേരെ കേസില്‍ പ്രതിചേര്‍ത്താണ് ദില്ലി പട്യാല കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

എയര്‍സെല്‍ മാക്സിസ് ഇടപാട് കാലത്ത് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനി അനധികൃത പണമിടപാട് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് തവണയായി 26 ലക്ഷം, 87 ലക്ഷം രൂപയുടെ അനധികൃത പണമിടപാടുകള്‍ നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍.

2006ല്‍ നടന്ന എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നിന്നുള്ള അനുമതി ലഭ്യമാകുന്നതിന് ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ചട്ടങ്ങള്‍ മറികടന്ന് ഇടപെട്ടതായാണ് കേസ്.

ആഗസ്റ്റ് 7വരെ ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്‌ററ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്.

പ്രധാന വാർത്തകൾ
Top