14 December Friday

വായു മലിനീകരണം: 35 ശതമാനംപേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ന്യൂഡല്‍ഹി > അന്തരീക്ഷമലിനീകരണം അസഹ്യമായതോടെ 35 ശതമാനം പേരും  ഡല്‍ഹി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നെന്ന് അഭിപ്രായ സര്‍വേ. ഡല്‍ഹിയിലും രാജ്യതലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് 'ലോക്കല്‍ സര്‍ക്കിള്‍സ്' അഭിപ്രായ സര്‍വേ നടത്തിയത്.

12,000 പേരില്‍നിന്നായിരുന്നു വിവരശേഖരണം. 26 ശതമാനം ആളുകള്‍  മാസ്‌ക് ഉപയോഗിച്ച്  തുടരാമെന്ന് പറയുന്നു. 12 ശതമാനം ആളുകള്‍ കടുത്ത അന്തരീക്ഷമലിനീകരണമുണ്ടാകുന്ന കാലയളവില്‍വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. 27 ശതമാനം മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മലിനീകരണംനേരിട്ട്  ഇവിടെ ജീവിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

മലിനീകരണം രൂക്ഷമായ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ  57 ശതമാനം പേര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. കുടുംബാംഗങ്ങളില്‍ ഒന്നിലേറെപ്പേര്‍ ചികിത്സതേടിയെന്ന് ഏഴ് ശതമാനംപേര്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
Top