18 September Tuesday

എയർ ഇന്ത്യ കായികതാരങ്ങളോട‌് മാപ്പ‌് പറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


ന്യൂഡൽഹി
ഡൽഹിയിൽനിന്ന‌് മെൽബണിലേക്ക‌് പോകാൻ ടേബിൾ ടെന്നീസ‌് താരങ്ങൾക്ക‌് ബോർഡിങ‌് പാസ‌് നൽകാത്ത സംഭവത്തിൽ എയർ ഇന്ത്യ മാപ്പുപറഞ്ഞു. ഞായറാഴ‌്ചയാണ‌്  കോമൺവെൽത്ത‌് ഗെയിംസിൽ മെഡൽ നേടിയ മണിക ബത്രയടക്കം 17 പേരുടെ സംഘം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കുടുങ്ങിയത‌്.  മണിക ബത്ര സംഭവം ട്വിറ്ററിൽ കുറിച്ചതോടെ സായ‌് ഡയറക്ടർ നീലം കപൂർ ഇടപെട്ട‌് യാത്രയ‌്ക്കുള്ള സൗകര്യമൊരുക്കി.

പ്രധാന വാർത്തകൾ
Top