25 September Tuesday

രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭം: കിസാന്‍സഭ അഞ്ചു കോടി രൂപയുടെ കര്‍ഷക പ്രക്ഷോഭ ഫണ്ട് സമാഹരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

ന്യൂഡല്‍ഹി > രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന് അഖിലേന്ത്യാ കിസാന്‍സഭ അഞ്ചു കോടി രൂപയുടെ കര്‍ഷക പ്രക്ഷോഭ ഫണ്ട് (കിസാന്‍ സംഘര്‍ഷ് നിധി) സമാഹരിക്കും.

ഗ്രാമങ്ങളില്‍നിന്നും കിസാന്‍സഭയുടെ യൂണിറ്റുകളില്‍നിന്നും ബക്കറ്റ് പിരിവിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നത്. വീടുകളില്‍നിന്നും ചെറുകിട കച്ചവടക്കാരില്‍നിന്നും 10 രൂപ വീതം സമാഹരിക്കും. ഇതിനായി ജൂലൈ 22,23,29,30 തീയതികളില്‍  പണസമാഹരണം നടത്തും. കിസാന്‍സഭ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരും എല്ലാ യൂണിറ്റ് അംഗങ്ങളും പണസമാഹരണ പ്രചരണത്തിന്റെ ഭാഗമാകും.

കിസാന്‍സഭയുടെ അക്കൗണ്ടിലേക്കുംസംഭാവനകള്‍ നല്‍കാം. അക്കൗണ്ട് നം: 20032032844, ഐഎഫ്എസ്ഇഎഎല്‍എല്‍എ0210163, അലഹബാദ് ബാങ്ക്, 17 പാര്‍ലമെന്റ് സ്ട്രീറ്റ്, ന്യൂഡല്‍ഹി, 110001.

ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിക്കെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള പറഞ്ഞു. മഹാരാഷ്ട്രയിലെ ഐതിഹാസിക ലോങ് മാര്‍ച്ച് രാജ്യത്തെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് വര്‍ധിത വീര്യമാണ് നല്‍കിയത്.  സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മഹാറാലിയില്‍ അഞ്ച് ലക്ഷംപേര്‍ പങ്കെടുക്കും. ജനകീയകര്‍ഷകതൊഴിലാളി പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടെടുത്തില്ലെങ്കില്‍   ദേശീയ തലത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത് കൂട്ടായ ശ്രമങ്ങള്‍ നടത്തുമെന്ന് ഹനന്‍മൊള്ള പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top