19 September Wednesday

മാധ്യമ ശ്രദ്ധ നേടാനാണ് കര്‍ഷക സമരം; അധിക്ഷേപവുമായി കേന്ദ്ര കൃഷി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 3, 2018

ന്യൂഡല്‍ഹി > വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ തുടരുന്ന സമരത്തെ  പരിഹസിച്ച്  കേന്ദ്ര കൃഷി മന്ത്രി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ പത്ത് ദിവസത്തെ പ്രക്ഷോഭ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.

  ഇതിന്റെ ഭാഗമായി പാല്‍, പച്ചക്കറി തുടങ്ങിയവ റോഡില്‍ വലിച്ചെറിയുകയും ഒഴുക്കിക്കളഞ്ഞുമാണ് പ്രതിഷേധിക്കുന്നത്. ശക്തമായി തുടരുന്ന ഈ പ്രതിഷേധങ്ങളെയാണ്  കേന്ദ്ര കൃഷി മന്ത്രി  രാധാമോഹന്‍ സിംങ് ആക്ഷേപിച്ചത്. 

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ച നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത്  12 കോടിയിലധികം കര്‍ഷകരും നിരവധി സംഘടനകളുമുണ്ട്.  ഇവര്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പല ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു .
 

പ്രധാന വാർത്തകൾ
Top