17 November Saturday

മയക്കുമരുന്നുമായി അഫ‌്ഗാൻ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ന്യൂഡൽഹി > മയക്കുമരുന്ന‌് കടത്തിയ കേസിൽ മുപ്പത്താറുകാരനായ അഫ‌്ഗാൻ സ്വദേശി ഡൽഹിയിൽ പിടിയിലായി. തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽവച്ചാണ‌്  രണ്ടുകിലോ ഹെറോയിനുമായി മുഹമ്മദ‌് നദീർ ഖാദിം പിടിയിലായത‌്. മാർക്കറ്റിൽ നാല‌ുകോടി വിലമതിക്കുന്നതാണിത‌്. ചോദ്യംചെയ്യലിൽ മെഡിക്കൽ വിസ ഉപയോഗിച്ചാണ‌് താൻ ഇന്ത്യയിലെത്തിയതെന്ന‌് മുഹമ്മദ‌് നദീർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top