23 September Sunday

ആധാറുമായി ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ബന്ധിപ്പിക്കല്‍: കാലാവധി നീട്ടി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

ന്യൂഡല്‍ഹി >  മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. സുപ്രീംകോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശിച്ചത്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 2018 മാര്‍ച്ച് 31 വരെയാണ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവിധി വരും വരെ ആധാര്‍ ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

 അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസില്‍ അന്തിമ വിധി പറയുക. ബാങ്ക് അക്കൗണ്ട്,  മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍
 

പ്രധാന വാർത്തകൾ
Top