16 July Monday

ആധാര്‍: കാണാതായ അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തിയെന്ന് യുഐഡിഎഐ

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017

ന്യൂഡല്‍ഹി > ആധാര്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് കാണാതായ അഞ്ഞൂറോളം കുട്ടികളെ കണ്ടെത്താനായെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിലാണ് അഞ്ഞൂറോളം കുട്ടികളെ ആധാര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞത്. ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓഫ് സൈബര്‍ സ്‌പെയ്‌സ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രാജ്യമാണ് നമ്മുടേത്. കുട്ടികളുടെ അവകാശസംരക്ഷണ സംഘടനകളുടെ കണക്ക് പ്രകാരം 2013നും 2015നും ഇടയില്‍ കാണാതായ കുട്ടികളില്‍ 84 ശതമാനം പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ഒരുദിവസം രാജ്യത്ത് ശരാശരി 80 കുട്ടികളെവീതം കാണാതാകുന്നുണ്ടെന്നും അജയ് പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top