19 January Saturday

അലോക്‌ വർമയെ നീക്കിയ സമിതി അംഗം ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് ട്രിബ്യൂണലിലേക്ക് നാമനിർദേശം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

ന്യൂഡല്‍ഹി > സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമ നിര്‍ദേശം ചെയ്തു. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട നാമനിര്‍ദേശം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിബിഐ ഡയറക്ടർ അലോക് വര്‍മയെ നീക്കിയ മൂന്നംഗ ഉന്നതാധികാര സമിതി അംഗമായിരുന്നു ജസ്റ്റിസ് സിക്രി. അലോക് വര്‍മ്മയ്‌ക്കെതിരെ കർശന നടപടി വേണമെന്ന സിക്രിയുടെ നിലപാടാണ് അദ്ദേഹത്തെ തൽസ്ഥാനത്ത്‌ നിന്ന്‌ നീക്കുന്നതിന്‌ കാരണമായത്‌. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിയായ സിക്രി ഉന്നതാധികാര സമിതി അംഗമാവുന്നത്. ഈ സാഹചര്യത്തിലാണ്‌ ജസ്റ്റിസ് സിക്രിയ്ക്ക് പുതിയ നിയമനം ലഭിച്ച വാര്‍ത്ത പുറത്തുവരുന്നത്‌. ജസ്റ്റിസ്‌ സിക്രി മാർച്ച്‌ ആറിന്‌ വിരമിക്കാനിരിക്കെയാണ്‌ നിയമനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top