16 October Tuesday

കശ്മീരിൽ പാക‌് വെടിവയ്പിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ശ്രീനഗർ > ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പിൽ അസിസ്റ്റന്റ് കമാൻഡന്റടക്കം നാല‌് ബിഎസ‌്എഫ‌് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക‌് വെടിവയ‌്പിൽ പരിക്കേറ്റു. ചൊവ്വാഴ‌്ച രാത്രിയോടെ രാംഗഡ് സെക്ടറിലാണ‌്  ഒരു പ്രകോപനവുമില്ലാതെ പാക‌് വെടിവയ്പ് ഉണ്ടായതെന്ന‌് ബിഎസ്എഫ് ഐജി റാം അവ്താർ പറഞ്ഞു.

അസിസ്റ്റന്റ് കമാൻഡന്റ‌് ജതീന്ദ്രർ സിങ‌്, അസിസ്റ്റന്റ‌് എസ‌്ഐ റാം നിവാസ‌്, കോൺസ്റ്റബിൾ ഹൻസ‌് രാജ‌് എന്നിവരാണ‌് കൊല്ലപ്പെട്ടത‌്. നാലാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിർത്തിയിൽ വെടിനിർത്തലിന് പാകിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫും തമ്മിൽ മെയ‌് 29ന‌് ധാരണയായതിന‌ു പിന്നാലെയാണ‌് വീണ്ടും വെടിവയ‌്പുണ്ടായത‌്.  ചൊവ്വാഴ‌്ച രാത്രി പത്തരയോടെ തുടങ്ങിയ വെടിവയ‌്പ‌് ബുധനാഴ‌്ച പുലർച്ചെവരെ നീണ്ടതായി ബിഎസ‌്എഫ‌് വൃത്തങ്ങൾ അറിയിച്ചു.
ജൂൺ മൂന്നിനുണ്ടായ വെടിവയ്പിൽ രണ്ട‌് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും പത്തുപേർക്ക‌് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

പ്രധാന വാർത്തകൾ
Top