18 August Saturday

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ സ‌്കൂളിൽ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ന്യൂഡൽഹി > രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസ്സുകാരിയെ സർക്കാർ സ‌്കൂളിൽ ഇലക്ട്രീഷൻ പീഡിപ്പിച്ചു. വ്യാഴ‌ാഴ‌്ച വൈകിട്ടാണ‌് സംഭവം. വീട്ടിലേക്ക‌് പോകാനിറങ്ങിയ കുട്ടിയെ വായ മൂടി സ്കൂൾ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്ക‌് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തിയപ്പോഴാണ‌്  വിവരം പുറത്തറിഞ്ഞത്. ഉടൻ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന‌് സ‌്കൂൾ ജീവനക്കാരെ അണിനിരത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ കുട്ടി  പ്രതിയെ  തിരിച്ചറിഞ്ഞു. ഇയാളെ  പൊലീസ് അറസ്റ്റുചെയ്തു.

പ്രധാന വാർത്തകൾ
Top