17 December Monday

സവര്‍ണ പെണ്‍കുട്ടിക്ക് ചോക്കലേറ്റ് നല്‍കിയ ദളിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

മുംബൈ > സവര്‍ണ പെണ്‍കുട്ടിക്ക് ചോക്കലേറ്റ് നല്‍കിയതിന്റെ പേരില്‍ 13 കാരനായ ദളിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു. മഹാരാഷട്രയിലെ കോഹ്‌ലാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. പെണ്‍കുട്ടി അമ്മാവനോട് സംഭവങ്ങള്‍ പറഞ്ഞതോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഒരു മാസം മുന്‍പ്, സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ 13 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക് ചോക്കലേറ്റ് നല്‍കിയിരുന്നു.രണ്ട് കുട്ടികളുടേയും കുടുംബങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. ആജ്ര പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഹ്‌ലാപൂരിലെത്തിയ കുട്ടിയുടെ അമ്മാവനും സുഹൃത്തും ചേര്‍ന്ന് ബാലനെ ബലമായി പിടിച്ചുകൊണ്ടുവന്ന് മുറിക്കകത്ത് പൂട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടി ആശുപത്രിയിലാണ്. മര്‍ദ്ദിച്ച ശേഷം കുട്ടിയെ നഗ്‌നനാക്കുകയും പഞ്ചായത്ത് ഓഫീസിലേക്ക് ഘോഷയാത്രയ്ക്ക് സമാനമായി ആര്‍പ്പുവിളികളോടെ കൊണ്ടുപോകുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ രണ്ടുബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top