20 November Tuesday

യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ അക്രമം; പൊലീസുകാര്‍ക്ക് കൊടി കെട്ടിയ വടികൊണ്ട് മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

കണ്ണൂര്‍ > മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്   നടത്തിയ മാര്‍ച്ചില്‍ അക്രമം. വനിതാ സിവില്‍ പൊലീസ് ഓഫീസറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഷുഹൈബ് വധക്കേസിന്റെ പേരു പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തിയത്. പൊലീസുകാരെ കൊടി കെട്ടിയ വടി കൊണ്ട് അടിക്കുകയും കല്ലെറിയുകയുമായിരുന്നു.

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരായ ഗ്രീഷ്മ, ഷിജു, വിനോദ്, കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ സനൂപ്, ഗണേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസുകാരെ ആക്രമിച്ച 11 പേരെ അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, പി രാഹുല്‍, ആന്‍സിര്‍, മുഹമ്മദ് നൗഫല്‍, പി എം ഹാരിസ്, ലിപേഷ്, ജംഷീര്‍, ഒ കെ പ്രസാദ്, മുഹമ്മദ് ഷമ്മാസ്, ഫൈസല്‍ കൊട്ടാരത്തില്‍ എന്നിവരാണ് അറസ്റ്റിലായത്.

സി പി ഐ എം നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും തെറിവിളിച്ചു കൊണ്ട് നടത്തിയ പ്രകോപനപരമായ മാര്‍ച്ചില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ കൈ വെട്ടിമാറ്റുമെന്ന ഭീഷണിയും മുഴക്കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top