16 November Friday

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

പാലക്കാട്> മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കേരളം പ്രളയക്കെടുതിയില്‍ അമരുന്നതിനിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് വഴിയും ശബ്ദസന്ദേശത്തില്‍ പ്രചരിപ്പിച്ചത്. പ്ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top